1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia kicked off from T20 World Cup

സിംബാബ്വെ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്ത്

ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്വെയോടും ശ്രീലങ്കയോടും ഓസ്‌ട്രേലിയ തോൽവി വഴങ്ങിയിരുന്നു

Australia - T20 World Cup 2026
Australia - T20 World Cup 2026

മുൻ ചാംപ്യൻമാരായ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്ത്. സിംബാബ്വെ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് ഓസ്‌ട്രേലിയയ്ക്കു തിരിച്ചടിയായത്. ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്കയും സിംബാബ്വെയും സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു. ഓസ്‌ട്രേലിയ, അയർലൻഡ്, ഒമാൻ എന്നിവർ പുറത്ത്. 
 
ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്വെയോടും ശ്രീലങ്കയോടും ഓസ്‌ട്രേലിയ തോൽവി വഴങ്ങിയിരുന്നു. സൂപ്പർ എട്ടിലേക്കു എന്തെങ്കിലും സാധ്യത അവശേഷിച്ചിരുന്നെങ്കിൽ അത് ഇന്നത്തെ മത്സരത്തിൽ അയർലൻഡ് സിംബാബ്വെയെ പരാജയപ്പെടുത്തിയാൽ മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് മത്സരം മഴമൂലം ഉപേക്ഷിച്ചതും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചതും. ഇത് ഓസ്‌ട്രേലിയയുടെ സാധ്യത പൂർണമായും ഇല്ലാതാക്കി. 
 
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് ഉള്ളത്. സൂപ്പർ എട്ടിൽ അതാത് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകൾക്കെതിരെയാണ് ഒരു ടീം കളിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരം ഫെബ്രുവരി 22 നു നടക്കും. സിംബാബ്വെയ്‌ക്കെതിരെ ഫെബ്രുവരി 26 നും വെസ്റ്റ് ഇൻഡീസിനെതിരെ മാർച്ച് ഒന്നിനുമാണ് ഇന്ത്യ കളിക്കുക. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടി20 ലോകകപ്പ് 2026: സൂപ്പർ എട്ടിൽ ഇന്ത്യയുടെ എതിരാളികളുടെ ചിത്രം തെളിഞ്ഞു, മത്സരങ്ങൾ എപ്പോൾ?