പീഡനകേസിൽ 36 ദിവസം ജയിലിൽ, ജാമ്യത്തിലിറങ്ങി ആദ്യ രഞ്ജി മത്സരത്തിൽ സെഞ്ചുറി നേടി അഭിഷേക് പോറൽ
ജൂലൈ 20നാണ് യുവതിയുടെ പരാതിയില്‍ പോറലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ഡല്‍ഹിക്കെതിരെ സെഞ്ചുറിപ്രകടനവുമായി ബംഗാള്‍ താരം അഭിഷേക് പോറല്‍. കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനി നല്‍കിയ പീഡനപരാതിയെ തുടര്‍ന്ന് കഴിഞ്ഞ 36 ദിവസങ്ങളിലായി ജയിലിലായിരുന്നു ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അഭിഷേക് പോറല്‍. ജൂലൈ 20നാണ് യുവതിയുടെ പരാതിയില്‍ പോറലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് താരത്തെ ഓഗസ്റ്റില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇടവേളയിലാണ് താരം ബംഗാളിനായി കളിക്കാനിറങ്ങിയത്.
Abhishek Porels Emotional Century After 36 Days in Police Custody - He spent 36 days in police custody after his GF filed r*pe and false marriage allegations against him. - It must have been incredibly difficult to think about cricket, let alone focus on his career. - After release on bail, Porel returned to domestic cricket for Bengal in the Ranji Trophy and scored a century. - He broke down in tears. This was about much more than just reaching three figures.
— RCB TWEETS (@fcRCBtweets) October 13, 2026
മത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്തിയതിന് പിന്നാലെ വൈകാരികമായാണ് താരം പ്രതികരിച്ചത്. സെഞ്ചുറി നേടിയതിന് പിന്നാലെ ഗ്രൗണ്ടില്‍ നിലത്തിരുന്ന താരം അവിടെവെച്ച് പൊട്ടിക്കരഞ്ഞു. മത്സരശേഷം തനിക്കെതിരായ പീഡനക്കേസിനെ പറ്റിയും ഗ്രൗണ്ടില്‍ നടത്തിയ വൈകാരിക പ്രകടനത്തെ പറ്റിയും അഭിഷേക് മനസ്സ് തുറന്നു. എനിക്ക് കരയണമെന്നുണ്ടായിരുന്നില്ല, അറിയാതെ വന്നുപോയതാണ്. എനിക്ക് മറ്റൊന്നും പറയാനില്ല എന്ന പ്രസ്താവന മാത്രമായിരുന്നു അത്. എനിക്ക് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളു. ക്രിക്കറ്റിലൂടെ എല്ലാവര്‍ക്കും മറുപടി നല്‍കാനാണ് ആഗ്രഹിക്കുന്നത്. മാനസികമായി താന്‍ കൂടുതല്‍ കരുത്തനായി മാറിയെന്നും വായ കൊണ്ടല്ല, ബാറ്റ് കൊണ്ടായിരിക്കും തന്റെ മറുപടിയെന്നും 23കാരനായ താരം പറഞ്ഞു.ALSO READ: Australia vs South Africa: കളി കാണാൻ മറക്കണ്ട, ഇന്ന് ത്രില്ലർ; ഓസ്‌ട്രേലിയക്ക് ജയം ആറ് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്ക വേണം 319 റൺസ്
