നിയമം അനുവദിക്കുന്നത് ചെയ്യാൻ നമ്മൾ എന്തിന് മടിക്കണം: ആദ്യം മങ്കാദിങ് ഇപ്പോൾ തന്ത്രപരമായ റിട്ടയേർഡ് ഔട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (13:12 IST)
മാറുന്ന കാലത്തിനനുസരിച്ച് ക്രിക്കറ്റിലും തന്ത്രങ്ങളും കളി രീതികളും മാറണം എന്ന് അഭിപ്രായമുള്ളവരാണോ നിങ്ങൾ? എങ്കിൽ ക്രിക്കറ്റിലെ കളിരീതികൾ പുതുക്കിപണിയുന്നതിൽ ഇന്ത്യൻ താരം രവിചന്ദ്ര അശ്വിനെ മാസ്റ്റർ എന്ന് തന്നെ സംബോധന ചെയ്യേണ്ടതായി വരും. മങ്കാദിങ് വിവാദങ്ങൾക്ക് ശേഷം ക്രിക്കറ്റിൽ ടാക്‌ടിക്കൽ റിട്ടയേർഡ് ഔട്ട് ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യയുടെ സ്പിൻ മയെസ്ട്രോ.

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ചരിത്രത്തിൽ ആദ്യമായി തന്ത്രപരമായ റിട്ടേയർഡ് ഔട്ടാകുന്ന കളിക്കാരനായത്. നേരത്തെ മങ്കാദിങ് നടത്തുന്നതിൽ തെറ്റില്ലെന്ന് പരസ്യമായി അശ്വിൻ അവകാശപ്പെട്ടത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

എതിർ നിരയിലെ ബൗളർമാർക്ക് തടസമ്മില്ലാതെ തന്നെ ബാറ്റർക്ക് മത്സരത്തിനിടെ സ്വന്തം ബാറ്റിങ് അവസാനിപ്പിക്കാൻ നൽകുന്ന നിയമസാധുതയാണ് തന്ത്രപരമായ റിട്ടയേർഡ് ഔട്ട് എന്നറിയപ്പെടുന്നത്. ലഖ്‌നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഈ നിയമം സമർത്ഥമായി ഉപയോഗിക്കുകയും ചെയ്‌തു.

അതേസമയം അശ്വിനൊപ്പം മറുവശത്ത് ബാറ്റ് ചെയ്‌തിരുന്ന ഷിംറോൺ ഹെറ്റ്‌മെയർ തനിക്ക് അശ്വിന്റെ നീക്കത്തെ പറ്റി വിവരം ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് മത്സരശേഷം വെളിപ്പെടുത്തിയത്. പക്ഷേ ആ തീരുമാനം നന്നായി തന്നെ വന്നുവെന്നും ഹെറ്റ്‌മെയർ പറഞ്ഞു. ക്രിക്കറ്റിന്റെ പുതിയ രീതികൾ ഇഷ്ടമായെന്നാണ് മുൻ വിൻഡീസ് താരമായ ഇയാൻ ബിഷപ്പും മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണും അഭിപ്രായപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Shardul Thakur: ഐപിഎൽ കളിച്ചില്ലെങ്കിൽ കൗണ്ടി, അത്രയെ ഈ ...

Shardul Thakur: ഐപിഎൽ കളിച്ചില്ലെങ്കിൽ കൗണ്ടി, അത്രയെ ഈ ഷാർദൂൽ കണ്ടിട്ടുള്ളു, ഇതാണ് ആറ്റിറ്റ്യൂഡ് എന്ന് ആരാധകർ
ഞാന്‍ എപ്പോഴും പറയാറുണ്ട്. സ്‌കില്ലും പ്രതിഭയും എപ്പോഴുമുണ്ട്. ചില മോശം സമയമുണ്ടാകാം ...

Chennai Super Kings vs Royal Challengers Bengaluru: രണ്ടാം ...

Chennai Super Kings vs Royal Challengers Bengaluru: രണ്ടാം ജയം തേടി ആര്‍സിബി ഇന്ന് ചെന്നൈയുടെ തട്ടകത്തില്‍
ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ...

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്റെ ...

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്റെ തലയില്‍ പര്‍പ്പിള്‍ ക്യാപ്പ്; ഇതാണ് യഥാര്‍ഥ തിരിച്ചുവരവ്
ഹൈദരബാദിന്റെ പേരുകേട്ട ബാറ്റിങ് നിരയ്‌ക്കെതിരെ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് ...

Rishabh Pant: 27 കോടിക്ക് വാഴ വെച്ച പോലെ; റിഷഭ് പന്തിനു ...

Rishabh Pant: 27 കോടിക്ക് വാഴ വെച്ച പോലെ; റിഷഭ് പന്തിനു ട്രോള്‍ മഴ
മെഗാ താരലേലത്തില്‍ 27 കോടിക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്

Sunrisers Hyderabad vs Lucknow Super Giants: പൂറാന്‍ ...

Sunrisers Hyderabad vs Lucknow Super Giants: പൂറാന്‍ നിന്നാല്‍ പുഷ്പം പോലെ; ലഖ്‌നൗവിനു ജയം
ലഖ്‌നൗവിനായി നിക്കോളാസ് പൂറാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി