അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാകാൻ ആശിഷ് നെഹ്‌റ, ഗാരി കേസ്റ്റൺ ഉപദേഷ്‌ടാവ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജനുവരി 2022 (14:52 IST)
ഇന്ത്യൻ മുൻ പേസർ ആശിഷ് നെഹ്‌റ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയെ 2011 ഏകദിന കിരീടത്തിലേക്ക് നയിച്ച ടീമിന്റെ മുഖ്യ ഉപദേഷ്ടാവാകുമെന്നാണ് റിപ്പോർട്ട്.

മുൻ ഇംഗ്ലണ്ട് താരം വിക്രം സോളങ്കിയാണ് അഹമ്മദാബാദിന്റെ ക്രിക്കറ്റ് ഡയറക്‌ടർ. നേരത്തെ ആശിഷ്‌ നെഹ്‌റ ആർസി‌ബി ബൗളിങ് കോച്ചായി പ്രവർത്തിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 120 ഏകദിനവും 17 ടെസ്റ്റും 27 ടി20യും കളിച്ചതാരമാണ് നെ‌ഹ്‌റ. ഉൾപ്പടെ 132 ടി20 മത്സരങ്ങളിൽ നിന്ന് 162 വിക്കറ്റ് നെഹ്‌റയുടെ പേരിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :