എന്നും കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹം: ശുഭ്‌മാൻ ഗിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (18:56 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിതന്നെ തുടർന്ന് കളിക്കാനാണ് ഇഷ്ടമെന്ന് യുവതാരം ശുഭ്‌മാൻ ഗിൽ. വരുന്ന സീസണിലേക്കുള്ള മെഗാലേലത്തിന് മുൻപായി താരത്തെ കൊൽക്കത്ത റിലീസ് ചെയ്‌തിരുന്നു.

കെകെആറുമായുള്ള എൻ്റെ ബന്ധം ഏറെ സവിശേഷമാണ്. ഒരു ഫ്രാഞ്ചൈസിയുമായി സഹകരിച്ചാൽ എപ്പോഴും അവർക്കായി കളിക്കാനാണ് ഇഷ്ടപ്പെടുക. അതിനാൽ തന്നെ കൊൽക്കത്തയ്ക്കായി തുടർന്ന് കളിക്കാനാണ് താത്‌പര്യപ്പെടുന്നത്. ഗിൽ പറഞ്ഞു.

ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ, സുനിൽ നരേൻ എന്നിവരെയാണ് ലേലത്തിന് മുൻപ് കൊൽക്കത്ത നിലനിർത്തിയത്. വരുന്ന സീസണിന് മുന്നോടിയായുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :