1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ashes Third Test England vs Australia

മൂന്നാം ടെസ്റ്റിലും രക്ഷയില്ല ! ആഷസില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടരുന്നു; മെല്‍ബണിലും നാണക്കേട്

Ashes
ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വീണ്ടും മുട്ടിടിച്ച് ഇംഗ്ലണ്ട്. മെല്‍ബണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 185 റണ്‍സിന് ഓള്‍ഔട്ടായി. നായകന്‍ ജോ റൂട്ട് അര്‍ധ സെഞ്ചുറി നേടിയെങ്കിലും കൂറ്റന്‍ സ്‌കോറിലേക്ക് ടീമിനെ നയിക്കാന്‍ സാധിച്ചില്ല. ജോണി ബെയര്‍സ്‌റ്റോ 35 റണ്‍സും ബെന്‍ സ്‌റ്റോക്‌സ് 25 റണ്‍സും നേടി. 
 
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് 15 ഓവറില്‍ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നഥാന്‍ ലിന്‍ 14.1 ഓവറില്‍ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഡു ഓര്‍ ഡൈ; മികച്ച ഫോമിലുള്ള ശ്രേയസ് അയ്യര്‍ പുറത്ത്, രഹാനെയ്ക്ക് ലാസ്റ്റ് ചാന്‍സ്