യാതൊരു വ്യത്യസ്‌തതയുമില്ലാത്ത ഓഫ് സ്പിന്നർ, ആരെങ്കിലും ഒന്ന് പെരുമാറാമോ? വൈറലായി പീറ്റേഴ്‌സണിന്റെ ട്വീറ്റ്

അഭിറാം മനോഹർ| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (17:19 IST)
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് സ്പിന്നർ നേഥന്‍ ലയണെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൻ. യാതൊരു വ്യതസ്തതയുമില്ലാത്ത ഓഫ് സ്പിന്നറാണ് ലിയോൺ എന്നാണ് താരത്തിന്റെ വിമർശനം.

ആരെങ്കിലും ദയവായി ലയണെ ഒന്ന് അടിക്കാമോ? യാതൊരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്നാണ് അവൻ എറിയുന്നത്.
അതും ലോകത്തിലെ ഏറ്റവും ഫ്ലാറ്റായ വിക്കറ്റിൽ. ഇങ്ങനെയായിരുന്നു താരത്തിന്റെ ട്വീറ്റ്. മത്സരത്തിൽ ലയണെ കടന്നാക്രമിക്കാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ശ്രമിക്കാതിരുന്നതോടെയാണ് പീറ്റേഴ്‌സണിന്റെ വിമർശനം.

അതേസമയം ഇംഗ്ലണ്ടിന്റെ മൂന്ന് മുൻനിര വിക്കറ്റുകളാണ് ലിയോൺ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തിടെയാണ് ലിയോൺ 400 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികകല്ല് പിന്നിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :