ആഷസ്; ആസ്ട്രേലിയ തോറ്റു തൊപ്പിയിട്ടു, കംഗാരുക്കള്‍ക്ക് ഇന്നിംഗ്സ് തോ‌ല്‍‌വി

നോട്ടിംഗ്ഹാം| VISHNU N L| Last Modified ശനി, 8 ഓഗസ്റ്റ് 2015 (16:46 IST)
സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിവച്ചതു ബെന്‍ സ്റ്റോക്സും മാര്‍ക്ക് വുഡും ഭംഗിയായി പൂര്‍ത്തിയാക്കിയപ്പോള്‍ ആഷസ് പരന്പരയിലെ നാലാമത്തെ മത്സരത്തിൽ ആസ്ട്രേലിയയെ തകർത്ത് ഇംഗ്ളണ്ട് പരന്പര തിരിച്ചു പിടിച്ചു. ഇന്നിംഗ്സിനും 78 റൺസിനുമായിരുന്നു കംഗാരുക്കളുടെ തോൽവി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ളണ്ട് 3-1ന് മുന്നിലെത്തി.

ഇംഗ്ളണ്ടിന്റെ ഒന്നാം
391/9 പിന്തുടർന്ന ആസ്ട്രേലിയ 253 റൺസിന് എല്ലാവരും പുറത്തായി.
ഡേവിഡ് വാർണർ (64), ക്രിസ് റോജേഴ്സ് (52), എ.സി.വോഗ്സ് (പുറത്താകാതെ 51) എന്നിവർ മാത്രമെ ആസ്ട്രേലിയൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നുള്ളൂ. ആദം വോഗസ്(51*) വാലറ്റക്കാരെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തം ടത്തിയെങ്കിലും ഇന്നിംഗ്സ് പരാജയത്തില്‍ിന്നു കരകയറ്റാനായില്ല.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് ആറും മാർക് വുഡ് മൂന്നും വിക്കറ്റ് വീഴ്‌ത്തി. ബെന്‍ സ്റോക്സ് 36 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് ഒന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ സ്റുവര്‍ട്ട് ബ്രോഡിന്റെ തീയുണ്ടകളേറ്റ് 60 റണ്‍സിന് ഓസീസ് പുറത്തായിരുന്നു. 15 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകളാണ് ബ്രോഡ് എറിഞ്ഞിട്ടത്.

ദൌര്‍ഭാഗ്യവശാല്‍, മത്സരത്തില്‍ പത്തു വിക്കറ്റ് വീഴ്ത്താന്‍ ബ്രോഡിു കഴിഞ്ഞില്ല. ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സില്‍ 391 റണ്‍സാണെടുത്തത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക് ആറു വിക്കറ്റെടുത്തിരുന്നു. ബൌളര്‍മാര്‍ അരങ്ങുവാണ നോട്ടിംഗ്ഹാമില്‍ ജോ റൂട്ട്(130) സെഞ്ചുറിയുമായി തലയുയര്‍ത്തി നിന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സില്‍ എക്സ്ട്രാസ് ആയിരുന്നു ടോപ് സ്കോറര്‍(14).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :