ആഷസില്‍ ഇംഗ്ലണ്ട് വീണ്ടും, ഓസീസിനെ തകര്‍ത്തെറിഞ്ഞു!

ആഷസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബര്‍മിംഗ്‌ഹാം
ബര്‍‌മിംഗ്‌ഹാം| Last Modified വെള്ളി, 31 ജൂലൈ 2015 (21:21 IST)
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. രണ്ടാമത്തെ ടെസ്റ്റിലെ പരാജയം പഴങ്കഥയാക്കിയ ഇംഗ്ലണ്ട് എട്ടുവിക്കറ്റിനാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. വെറും 121 റണ്‍‌സ് മാത്രം ജയിക്കാന്‍ ആവശ്യമായിരുന്ന ഇംഗ്ലണ്ട് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ വിജയലക്‍ഷ്യം നേടി.

സ്കോര്‍:
ഓസ്ട്രേലിയ: 136, 265.
ഇംഗ്ലണ്ട്: 281, 124/2.

ഇംഗ്ലണ്ട് ബൌളര്‍മാര്‍ അവരുടെ ഫോമിന്‍റെ പരകോടി പ്രദര്‍ശിപ്പിച്ച മത്സരമായിരുന്നു ബര്‍‌മിംഗ്‌ഹാമിലേത്. ആദ്യ ഇന്നിംഗ്സില്‍ വെറും 136 റണ്‍സിന് ഓസീസിനെ ഒതുക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സ് വെറും 265 റണ്‍സില്‍ ഒടുങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ 121 എന്ന താരതമ്യേന ചെറിയ വിജയലക്‍ഷ്യം ഉയര്‍ന്നു.

എന്നാല്‍ അനായാസമായിരുന്നു ഇംഗ്ലണ്ടിന്‍റെ മറുപടി. ഇയാന്‍ ബെല്‍(65*), ജോ റൂട്ട്(38*) എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വിജയതീരമടുപ്പിച്ചത്. ലിത്തിന്‍റെയും കുക്കിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്.

നേരത്തേ, ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയത് നെവിലും(59) സ്റ്റാര്‍ക്കും(58) വാര്‍ണറും(77) മാത്രമായിരുന്നു. 265ല്‍ രണ്ടാം ഇന്നിംഗ്സ് ഒതുക്കിയതില്‍ ഇംഗ്ലണ്ടിനുവേണ്ടി സംഭാവന നല്‍കിയ ബൌളര്‍മാരില്‍ പ്രധാനി ഫിന്‍ ആണ്. ആറുവിക്കറ്റുകളാണ് ഫിന്‍ പിഴുതെറിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ ആന്‍ഡേഴ്സനായിരുന്നു ആറുവിക്കറ്റ് നേട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :