ആഷസ്‌: ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം

കാര്‍ഡിഫ്‌:| Last Updated: വ്യാഴം, 9 ജൂലൈ 2015 (11:19 IST)
ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തു.

ജോ റൂട്ട് (134) ഗാരി ബാലന്‍സ് (61) ബെന്‍ സ്റ്റോക്‌സ് (52) എന്നിവരുടെ പ്രകടനമാണ് മികച്ച ഭേതപ്പെട്ട നിലയിലെത്താന്‍
ഇംഗ്ലണ്ടിനെ സഹായിച്ചത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ മോയിന്‍ അലിയും (26) സ്റ്റുവര്‍ട്ട്‌ ബ്രോഡുമാണ്‌ (0) ക്രീസില്‍. ഓസീസിനുവേണ്‌ടി മിച്ചല്‍ സ്‌റ്റാര്‍ക്കും ജോഷ്വ ഹെയ്‌ല്‍സ്‌വുഡും മൂന്നു വിക്കറ്റു വീതം വീഴ്‌ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റ്‌ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :