ആഷസ്‌: ഇംഗ്ലണ്ട്‌ തയ്യാറെന്ന്‌ സ്‌ട്രോസ്‌

ലണ്ടന്‍| VISHNU N L| Last Updated: ഞായര്‍, 5 ജൂലൈ 2015 (11:56 IST)
ആഷസ്‌ പരമ്പരയ്‌ക്ക് ഇംഗ്ലണ്ട്‌ ടീം പൂര്‍ണ്ണ സജ്‌ജമായിക്കഴിഞ്ഞുവെന്ന്‌ ടീം ഡയറക്‌ടര്‍ ആന്‍ഡ്രൂ സ്‌ട്രോസ്‌. യുവ താരങ്ങളും പരിചയ സമ്പന്നരും അടങ്ങുന്ന ഇംഗ്ലണ്ട്‌ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ്‌ പ്രതീക്ഷയെന്നും സ്‌ട്രോസ്‌ പറഞ്ഞു. ജൂലൈ എട്ടിന്‌ കാര്‍ഡിഫിലാണ്‌ ആഷസ്‌ പരമ്പരയിലെ ആദ്യ മത്സരം.

സ്‌ട്രോസ്‌ ടീം ഡയറക്‌ടറായി ചുമതലയേറ്റ ശേഷം നടത്തിയ പരിഷ്‌കാരങ്ങള്‍ ഇംഗ്ലണ്ട്‌ ക്രിക്കറ്റിന്‌ ഗുണകരമായിട്ടുണ്ടെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.സ്‌ട്രോസിന്‌ കീഴില്‍ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ട ഇംഗ്ലണ്ട്‌ ടീം ഓസ്‌ട്രേലിയക്ക്‌ കനത്ത വെല്ലുവിളിയാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :