jibin|
Last Updated:
വെള്ളി, 29 മെയ് 2015 (20:02 IST)
ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വിക്കറ്റ് നേടിയതോടെ 138 വര്‍ഷത്തെ ടെസ്‌റ്റ് ചരിത്രത്തില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ളീഷ് താരമെന്ന ബഹുമതി പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. 104മത് ടെസ്റിലാണ് ആന്‍ഡേഴ്‌സണ്‍ 400 വിക്കറ്റെന്ന സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റില്‍ 400 വിക്കറ്റ് നേടിയ എട്ടാമത്തെ ഫാസ്റ് ബൌളറാണ് ആന്‍ഡേഴ്സണ്‍. ഗ്ളെന്‍ മക്ഗ്രാത്ത് (563), കോട്നി വാല്‍ഷ് (519), കപില്‍ദേവ് (434), റിച്ചാര്‍ഡ് ഹാഡ്ലി (431), ഷോണ്‍ പൊള്ളോക്ക് (421), വസിം അക്രം (414), കര്‍ട്ലി അംബ്രോസ് (405) എന്നിവരാണു ടെസ്റില്‍ 400 വിക്കറ്റ് വീഴ്ത്തിയ മറ്റു ഫാസ്റ് ബോളര്‍മാര്‍. ഇന്ത്യക്കെതിരേയാണ് ആന്‍ഡേഴ്സണ്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്-19 ടെസ്റില്‍ 82 വിക്കറ്റ്.