അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത
- സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ
- ടീമാണ് പ്രധാനം, വ്യക്തിഗത നേട്ടങ്ങളിൽ പ്രാധാന്യം കൊടുക്കാറില്ല: ഹാർദ്ദിക് പാണ്ഡ്യ
- ICC ODI Ranking: ഒന്നാമന് രോഹിത്, തൊട്ടുപിന്നില്‍ കോലി; ആദ്യ പത്തില്‍ നാല് ഇന്ത്യക്കാര്‍
- സഞ്ജു മൂത്ത ജേഷ്ടനെ പോലെ, ടീമിലെ സ്ഥാനത്തിനായി ഞങ്ങൾക്കിടയിൽ മത്സരമില്ല: ജിതേഷ് ശർമ
Arshdeep singh: അടുപ്പിച്ച് 4 വൈഡ്, ഒരോവറിൽ അർഷദീപ് എറിഞ്ഞത് 7 വൈഡ്, പൊട്ടിത്തെറിച്ച് ഗംഭീർ
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഒരോവറില്‍ 7 വൈഡുകളെറിഞ്ഞ് അര്‍ഷദീപ് സിംഗ്. മത്സരത്തിലെ പത്താം ഓവറിലാണ് 7 വൈഡുകളടക്കം 13 പന്തുകള്‍ അര്‍ഷദീപ് എറിഞ്ഞത്. അര്‍ഷദീപിന്റെ ഓവര്‍ കഴിഞ്ഞതോടെ 9 ഓവറില്‍ 90/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക 108/1 എന്ന നിലയിലായി.
പത്താമത്തെ ഓവറില്‍ അര്‍ഷദീപ് എറിഞ്ഞ ആദ്യ പന്ത് ക്വിന്റണ്‍ ഡികോക്ക് സിക്സര്‍ പറത്തി. രണ്ടാം പന്തില്‍ 2 റണ്‍സ് ഓടിയെടുത്ത് സ്ട്രൈക്ക് നേടാന്‍ ഡികോക്കിനായി. തുടര്‍ന്നുള്ള 2 പന്തുകളില്‍ അര്‍ഷദീപ് ലെഗ് സ്റ്റമ്പിന് വൈഡായി എറിഞ്ഞ 2 പന്തുകളും വൈഡായി. ഓവറിലെ മൂന്നാമത്തെ പന്ത് യോര്‍ക്കര്‍ ലൈനില്‍. ആ പന്തില്‍ റണ്‍സൊന്നും നേടാന്‍ താരത്തിനായില്ല. ഇതിന് പിന്നാലെയായിരുന്നു. തുടര്‍ച്ചയായുള്ള 5 വൈഡുകളുടെ വരവ്. 2 വൈഡുകള്‍ അര്‍ഷദീപ് എറിഞ്ഞതോടെ ടീം സ്കോര്‍ നൂറിലെത്തി.
അടുത്ത 2 പന്തുകളും വീഡും വൈഡുകള്‍. ഇതോടെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറടക്കം മുഖത്ത് രോഷം പ്രകടമാക്കി. അര്‍ഷദീപിന്റെ പന്തുകളിലുള്ള നിരാശ മുഴുവനും ഗംഭീറിന്റെ മുഖത്തുണ്ടായിരുന്നു. ഓവറിലെ മൂന്നാം പന്തില്‍ ഒരു റണ്‍സ്. നാലാം പന്തില്‍ 2 റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും സിംഗിള്‍. എന്നാല്‍ ആറാം പന്തില്‍ വീണ്ടും വൈഡ്. ഇതോടെ അര്‍ഷദീപ് ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍. അവസാന പന്തില്‍ ക്വിന്റണ്‍ ഡികോക്ക് സിംഗിള്‍ നേടി. ഓവര്‍ അവസാനിച്ചപ്പോള്‍ 13 പന്തുകളാണ് അര്‍ഷദീപ് എറിഞ്ഞ് തീര്‍ത്തത്.