ഡു ഓര്‍ ഡൈ; മികച്ച ഫോമിലുള്ള ശ്രേയസ് അയ്യര്‍ പുറത്ത്, രഹാനെയ്ക്ക് ലാസ്റ്റ് ചാന്‍സ്

രേണുക വേണു| Last Modified ഞായര്‍, 26 ഡിസം‌ബര്‍ 2021 (14:10 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍ പുറത്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ശ്രേയസ് അയ്യരെ പുറത്തിരിത്തിയിരിക്കുന്നത് അജിങ്ക്യ രഹാനെയ്ക്ക് വേണ്ടിയാണ്. മോശം ഫോമില്‍ തുടരുന്ന രഹാനെയ്ക്ക് ഒന്നാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്. രഹാനെയെ സംബന്ധിച്ചിടുത്തോളം ഇതൊരു ഡു ഓര്‍ ഡൈ മത്സരമായിരിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തില്ലെങ്കില്‍ ഇനിയുള്ള കളികള്‍ രഹാനെ പുറത്തിരിക്കേണ്ടിവരും. മാത്രമല്ല, രഹാനെയുടെ ടെസ്റ്റ് കരിയറിന് തന്നെ അതി തിരിച്ചടിയാകും. ഒന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയാല്‍ ഈ പരമ്പരയിലെ മറ്റ് കളികളില്‍ രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :