1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. After Rahul, India has another superstar injured

BGT 2024: ഇന്ത്യൻ ക്യാമ്പിൽ പരിക്ക് പേടി; രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു സൂപ്പർ താരത്തിനും പരിക്ക്

രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു സൂപ്പർ താരത്തിനും പരിക്ക്

KL Rahul
മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്യാംപിൽ ആശങ്ക. കെ.എൽ രാഹുലിന് കഴിഞ്ഞ ദിവസം പരിക്ക് പറ്റിയിരുന്നു. പിന്നാലെ, ഇപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും പരിക്ക് പറ്റിയതായി റിപ്പോട്ട്. നായകന്റെ ഇടതു കാൽമുട്ടിൽ പരിശീലനത്തിടെ പന്ത് കൊള്ളുക ആയിരുന്നു. ശേഷം അസ്വസ്ഥനായി കാണപ്പെട്ട രോഹിത് ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടു.
 
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയയെ നേരിടുന്നതിനിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. പരിശീലന സെക്ഷൻ അവസാനിച്ച ശേഷം ഐസ് പാക്ക് വെച്ച് ചികിത്സ നേരിടുന്ന നായകന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുകയാണ്.
 
എന്തായാലും പരിക്കിൻ്റെ വ്യാപ്തി എത്രത്തോളം ആഴം ഉള്ളത് ആണെന്ന് ഇനിയും വ്യക്തമല്ല. മത്സരത്തിന് ഇനിയും മൂന്ന് ദിവസങ്ങൾ ബാക്കി നിൽക്കെ രോഹിത് ശർമയ്ക്ക് തിരിച്ചുവരാൻ സാധിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അതേസമയം നായകൻ ഇല്ലെങ്കിൽ അത് ടീമിന് തിരിച്ചടി ആകും എന്ന് ഉറപ്പാണ്.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
വിനോദ് കാംബ്ലി ആശുപത്രിയില്‍; അല്‍പ്പം ഗുരുതരമെന്ന് റിപ്പോര്‍ട്ട്