അനുബന്ധ വാര്‍ത്തകള്‍
- അമ്പതുകൾക്ക് മുകളിൽ റൺസ് തവണ 50 തവണ: ഐപിഎല്ലിൽ കോലിയ്ക്ക് സ്വപ്നനേട്ടം
- 'രോഹിത്തിനെയൊക്കെ കോലിയുമായി താരതമ്യം ചെയ്യാന്‍ നാണമില്ലേ'; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ, കണക്കുകളില്‍ നാണംകെട്ട് ഹിറ്റ്മാന്
- RCB vs MI Match Result: ജയിച്ചു തുടങ്ങി ആര്‍സിബി; ദൈവത്തിന്റെ പോരാളികള്‍ക്ക് ആദ്യ കളിയില്‍ തോല്‍വി !
- ഐപിഎല്ലിൽ ഇന്ന് രോഹിത്തും കോലിയും നേർക്കുനേർ മുംബൈയ്ക്ക് ആശങ്കയായി ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ്
- അവർക്ക് ധോനിയും യുവരാജും രോഹിത്തും കോലിയും ഉണ്ടായിരുന്നു, പാകിസ്ഥാന് പല്ല് മുളയ്ക്കാത്ത 2 പേരും: 2017 ചാമ്പ്യൻസ് ട്രോഫിയെ പറ്റി സർഫറാസ് ഖാൻ
കോലിയുടെ ഫോമിന് പിന്നിൽ ഒരേയൊരു കാരണമേയുള്ളു: ഡിവില്ലിയേഴ്സ്
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം സീസണിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ആദ്യമത്സരത്തിൽ 82 റൺസാണ് കോലി നേടിയത്. ഒന്നാം വിക്കറ്റിൽ ഫാഫ് ഡുപ്ലെസിക്കൊപ്പം 148 റൺസാണ് കോലി കൂട്ടിചേർത്തത്. കോലിയുടെ ഈ ഫോം ആർസിബി ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോഴിതാ കോലിയുടെ ഫോമിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആർസിബിയിൽ കോലിയുടെ സഹതാരമായിരുന്ന എ ബി ഡിവില്ലിയേഴ്സ്.
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കോലി കളി കൂട്ടുതൽ ആസ്വദിക്കുന്നതായും ഇതാണ് കോലിയുടെ പ്രകടനത്തിൽ കാണുന്നതെന്നും ഡിവില്ലിയേഴ്സ് പറയുന്നു. ഏറെ ആസ്വദിച്ചാണ് കോലി കളിക്കുന്നത്. ഈ സീസണിൽ കോലിയുടെ ഏറ്റവും മികച്ച പ്രകടനം കാണാനാവുമെന്നാണ് ഞാൻ കരുതുന്നത്. വരുന്ന മത്സരങ്ങളിലും ഈ മികവ് കോലി പുലർത്തൂമെന്നാണ് കരുതുന്നത്. ഡിവില്ലിയേഴ്സ് പറഞ്ഞു.