2022ലെ ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുക 8 നഗരങ്ങളിൽ, ഫൈനൽ മെൽബണിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (20:38 IST)
2022ലെ ടി20 ലോകകപ്പിനുള്ള വേദി പ്രഖ്യാപിച്ചു. മെൽബണിലാണ് ഫൈനൽ. സെമി ഫൈനൽ മത്സരങ്ങൾ സിഡ്‌നിയിലും അഡ്‌ലെയ്ഡിലുമായി നടക്കും.

2022 നവംബർ 13നാണ് ഫൈനൽ. ടൂർണമെന്റിലെ 45 മത്സരങ്ങൾ 7 വേദികളിലായാണ് മത്സരം. പെർത്ത്,ബ്രിസ്‌ബെയ്‌ൻ,ഹൊബാർട്ട്,ഗീലോങ്, എന്നിവയാണ് മറ്റ് വേദികൾ.

ഒക്ടോബർ 16നാണ് ആദ്യമത്സരം ആരംഭിക്കുക.നവം‌ബർ 9ന് സിഡ്‌നിയിലും 10ന് അഡ്‌ലെയ്ഡിലും സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ഇന്ത്യ, സൗത്ത് ആഫ്രിക്ക,ഇംഗ്ലണ്ട്,പാകിസ്ഥാൻ,ന്യൂസിലൻഡ്,ഓസ്ട്രേലിയ,അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണ് ടൂർണമെന്റിൽ നേരിട്ട് യോഗ്യത നേടിയ ടീമുകൾ.

ശ്രീലങ്ക,വിൻഡീസ്,നമീബിയ,സ്കോട്ട്‌ലൻഡ് ടീമുകൾക്ക് സൂപ്പർ 12ലെത്താനായി യോഗ്യതാ റൗണ്ട് മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :