അഭിറാം മനോഹർ|
Last Modified വ്യാഴം, 18 നവംബര്‍ 2021 (19:48 IST)
ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ പ്രശംസിച്ച് ന്യൂസിലൻഡ് ഓപ്പണിങ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്‌റ്റിൽ. കരിയറിൽ ഒരിക്കൽ പോലും
അശ്വിൻ തനിക്കെതിരെ ഒരു മോശം ഡെലിവെറി ചെയ്‌തിട്ടില്ലെന്ന് ഗപ്‌റ്റിൽ പറഞ്ഞു.
ലൈനിലും ലെങ്‌ത്തിലും അതിശയിപ്പിക്കുന്ന നിയന്ത്രണമാണ് അശ്വിന്. മോശം ഡെലിവറികൾ അതിനാൽ തന്നെ അശ്വിനിൽ നിന്നും ഉണ്ടാകാറില്ല. അശ്വിൻ പേസ് ചെയ്യുന്ന വിധം നേരിടാൻ പ്രയാസമാണ്. ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരശേഷം ഗപ്‌റ്റിൽ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ രണ്ട് വിക്കറ്റുകളാണ് അശ്വിൻ വീഴ്‌ത്തിയത്. ഈ വർഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം നാല് കളികളിൽ നിന്ന് എട്ട് വിക്കറ്റുകളാണ് താരം നേടിയത്.