ടി 20 ലോകകപ്പിന്റെ പുതിയ അവകാശി ആര്? ഇന്നറിയാം, അയല്‍ക്കാര്‍ നേര്‍ക്കുനേര്‍

രേണുക വേണു| Last Modified ഞായര്‍, 14 നവം‌ബര്‍ 2021 (09:17 IST)

ടി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്. കുട്ടി ക്രിക്കറ്റിന് ഇന്ന് പുതിയ രാജാക്കന്‍മാരെ ലഭിക്കും. കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. ഇരു ടീമുകളും ഇതുവരെ ടി 20 ലോകകപ്പ് നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ലോകകപ്പിന് പുതിയ അവകാശികളെ തീരുമാനിക്കുന്ന മത്സരം തീപാറും. അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ഇരു ടീമുകളുടെയും ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30 നാണ് ഫൈനല്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. ടോസ് ലഭിക്കുന്നവര്‍ ബൗളിങ് തിരഞ്ഞെടുക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത കൂടുതല്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :