കെഎൽ രാഹുലിന് മുൻപേ പരിഗണിക്കേണ്ടത് മായങ്കിനെ, ഫൈനലിൽ ഗില്ലിനെ ഓപ്പണറാക്കിയതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 29 ജൂണ്‍ 2021 (21:50 IST)
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ യുവതാരം ശുഭ്‌മാൻ ഗില്ലിനെ ഓപ്പണറാക്കി ഇറക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത്തും ഗില്ലും ഓപ്പൺ ചെയ്യുന്നതാണ് ശരിയായ തീരുമാനമെന്നും ഭാവിയെ മുന്നിൽ കണ്ടുകൊണ്ടാണ് ടീം തിരഞ്ഞെടുക്കേണ്ടതെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ശുഭ്മാന്‍ ഗില്‍ തീര്‍ച്ചയായും കളിക്കേണ്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും ഗില്ല് കളിക്കണം. രോഹിതും ഗില്ലും തമ്മിലുള്ള കൂട്ടുകെട്ടാണ് ശരിയായത്. ഭാവിയെ മുന്നില്‍ക്കണ്ടാണ് എപ്പോഴും ടീമിനെ പരിഗണിക്കുക അല്ലാതെ പിന്നോട്ട് നോക്കിയല്ല. ഗില്ലും രോഹിതും തന്നെ ഇംഗ്ലണ്ടിനെതിരേയും ഓപ്പണറാവണം. രാഹുലിനെ കളിപ്പിക്കേണ്ടെന്നാണ് കരുതുന്നത്. രാഹുലിനെ ഓപ്പണറായി പരിഗണിക്കും മുൻപ് മായങ്കിനാണ് അവസരം നൽകേണ്ടത് ചോപ്ര പറഞ്ഞു.

ഗിൽ-രോഹിത് സഖ്യം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ നന്നായി തന്നെ തുടങ്ങിയതെങ്കിലും രണ്ടാം ഇന്നിങ്സിൽ പരാജയപ്പെട്ടിരുന്നു. രോഹിത് മികച്ച രീതിയിൽ കളിച്ചപ്പോൾ ഗില്ലിൽ നിന്നും മികച്ച പ്രകടനം ഉണ്ടായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :