പൂജാരയും രഹാനെയും പുറത്തുപോയേക്കും, വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ഇന്ത്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (14:10 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ വമ്പൻ അഴിച്ചുപണിക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫൈനലിലെ പരാജയത്തിനെ തുടർന്ന് ടീം തിരെഞ്ഞെടുപ്പിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

നേരത്തെ ഫൈനൽ തോൽവിക്ക് പിന്നാലെ ടീമിൽ പേസ് ഓൾറൗണ്ടർ വേണമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി അറിയപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഇം‌ഗ്ലണ്ട് സീരീസിൽ മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുകയെന്നാണ് റിപ്പോർട്ട്. മോശം ഫോമിൽ കളിക്കുന്ന ചേതേശ്വർ പൂജാരയ്ക്ക് ടീമിൽ സ്ഥാനം നഷ്ടമായേക്കും. താത്‌കാലികമായി രഹാനെയെ മാറ്റി നിർത്താനും സാധ്യതയുണ്ട്.

ശുഭ്‌മാൻ ഗില്ലിന് പകരം മായങ്ക് അഗർവാളിനെയോ കെഎൽ രാഹുലിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. കോലി മൂന്നാം സ്ഥാനത്തെത്തിയേക്കും. രഹാനെ മാറിനിൽക്കുകയാണെങ്കിൽ ഗിൽ അഞ്ചാമനായി ടീമിൽ ഇടംപിടിച്ചേക്കും. ഹനുമാ വിഹാരി ടീമിൽ തിരിച്ചെത്താനും സാധ്യതയേറെയാണ്. ഇംഗ്ലണ്ടിനെതിരെ ഒരു സ്പിന്നറെ മാത്രമായിരിക്കും ഇന്ത്യ കളിപ്പിക്കുക. അങ്ങനെയെങ്കിൽ ജഡേജയ്ക്ക് പകരം ഷാർദൂൽ ടാക്കൂർ ടീമിൽ ഇടം പിടിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :