1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Aakash Chopra against West Indies Team

'വെസ്റ്റ് ഇന്‍ഡീസ് വന്നിരിക്കുന്നത് ലോകകപ്പ് കളിക്കാനോ അതോ ടൂറിസ്റ്റ് വീസയിലോ'; പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം

Aakash Chopra
വെസ്റ്റ് ഇന്‍ഡീസിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് മോശം പ്രകടനമാണ് നടത്തുന്നതെന്ന് ആകാശ് ചോപ്ര കുറ്റപ്പെടുത്തി. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ രീതി കാണുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വന്നിരിക്കുന്നത് ലോകകപ്പ് കളിക്കാനാണോ അതോ ടൂറിസ്റ്റ് വീസയിലാണോ എന്ന സംശയം തോന്നുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. പ്രായമായ കളിക്കാരുടെ ഒരു കൂട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലുള്ളതെന്നും ആകാശ് ചോപ്ര പരിഹസിച്ചു. 
 
അടുത്ത ലേഖനം
അഞ്ച് പ്രധാന ബൗളര്‍മാരില്‍ ഒരാളായി ജഡേജയെ കാണരുത്, ചഹലും കുല്‍ദീപും ഇല്ലാത്തത് മണ്ടത്തരം; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍