ടി20 ലോകകപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ കളിക്ക് എട്ടിന്റെ പണി ! മെല്‍ബണില്‍ മഴ തകര്‍ത്തു പെയ്‌തേക്കും

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കാനിരിക്കുന്ന മെല്‍ബണില്‍ ഞായറാഴ്ച വൈകിട്ട് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്

രേണുക വേണു| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (11:34 IST)

ട്വന്റി 20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഒക്ടോബര്‍ 23 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. അതേസമയം, ക്രിക്കറ്റ് ആരാധകരെ തേടി അത്ര നല്ല വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കാനിരിക്കുന്ന മെല്‍ബണില്‍ ഞായറാഴ്ച വൈകിട്ട് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. മത്സരദിവസം 80 ശതമാനമാണ് മെല്‍ബണിലെ മഴ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. പ്രാദേശിക സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. അതായത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍. ഈ സമയത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു. നേരത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് പരിശീലന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :