മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കു നന്ദി; മെസി അര്‍ജന്റീന ജഴ്‌സി മാര്‍പാപ്പയ്ക്ക് നല്‍കി

ലോകകപ്പ് ബ്രസീല്‍ , അര്‍ജന്റീന , ഫ്രാന്‍സിസ് മാര്‍പാപ്പ
ബ്യൂണസ് ഐറിസ്| jibin| Last Modified ശനി, 19 ജൂലൈ 2014 (11:17 IST)
അര്‍ജന്റീനക്കാരനായ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ടീം ഫൈനല്‍ വരെ എത്തിയതെന്ന വിശ്വാസത്തില്‍ ടീം അര്‍ജന്റീന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്‌നേഹ സമ്മാനം നല്‍കി.

ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട പതിനൊന്നാം നമ്പര്‍ ജഴ്‌സിയാണ് മാര്‍പാപ്പയ്ക്ക് ടീം സമ്മാനിച്ചത്. അര്‍ജന്റീനന്‍ ടീം അംഗമായിരുന്ന മാക്‌സി റോഡ്രിഗസ് തന്റെ ട്വിറ്ററിലൂടെയാണ് മാര്‍പാപ്പയ്ക്ക് സമ്മാനം നല്‍കിയ വിവരം ലോകത്തോട് പറഞ്ഞത്.

അര്‍ജന്റീനക്കാരനായ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ടീം ഫൈനലില്‍ വരെ എത്തിയതെന്ന് വിശ്വാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കടുത്ത വിശ്വാസികളായ അര്‍ജന്റീനന്‍ ടീമംഗങ്ങള്‍ തങ്ങളുടെ വിലപ്പെട്ട പതിനൊന്നാം നമ്പര്‍ ജഴ്‌സി നല്‍കുകയായിരുന്നു.

കടുത്ത ഫുട്ബോള്‍ ആരാധകനായ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ടീം ഫൈനലില്‍ എത്തിയതോടെ സമ്മര്‍ദ്ദത്തിലായതായി വത്തിക്കാന്‍ പ്രതിനിധി ഗില്ലെര്‍മോ ക്രാച്ചര്‍ പറഞ്ഞു. തുടര്‍ന്ന് അര്‍ജന്റീന ജര്‍മനി ഫൈനല്‍ കാണുന്നതില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയും ചെയ്തെന്ന് ഗില്ലെര്‍മോ ക്രാച്ചര്‍ വ്യക്തമാക്കി.

അര്‍ജന്റീനയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബ് സാന്‍ ലോറന്‍സോയുടെ ആജീവനാന്ത അംഗത്വകാര്‍ഡിനുടമ കൂടിയാണ് ജനകീയനായ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :