സ്വര്‍ണ്ണം ചാടിപ്പിടിച്ച് പ്രജുഷ, ഓടി നേടി പ്രീജ, ഇര്‍ഫാന്‍ നടന്നടുത്തു

പട്യാല| VISHNU.NL| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (10:27 IST)
ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്സ് മീറ്റില്‍ 10,000 മീറ്ററില്‍ കേരളത്തിന്‍െറ പ്രീജ ശ്രീധരന് സ്വര്‍ണം. ഇതോടെ കേരളത്തിന് അഞ്ചു സ്വര്‍ണമായി. ഇന്നലെ കെടി ഇര്‍ഫാന്‍ നടന്ന് നേടിയ സ്വര്‍ണ്ണത്തോടെയാണ് കേരളം മെഡല്‍ വേട്ട തുടങ്ങിയത്. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ സ്വര്‍ണമണിഞ്ഞത്.

പിന്നാലെ പ്രജുഷ ഇന്നലെ ട്രിപ്പിള്‍ജംപിലും ഒന്നാമതെത്തി. കഴിഞ്ഞദിവസം വനിതാ ലോങ്ജംപില്‍ പ്രജുഷ സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കായ 13.39 മീറ്റര്‍ ചാടിയ പ്രജുഷ ഇഞ്ചിയോണ്‍ ഗെയിംസിലേക്ക് ടിക്കറ്റും ഉറപ്പിച്ചു.

കേരളത്തിന്‍െറ ജിതിന്‍ സി. തോമസ് പുരുഷന്മാരുടെ ഹൈജംപില്‍ വെങ്കലം സ്വന്തമാക്കി.
വനിതാ ജാവലിന്‍ത്രോയില്‍ യുപിയുടെ അന്നു റാണിയും 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ മഹാരാഷ്ട്രയുടെ ലളിത ബബ്ബാറും മീറ്റ് റെക്കോഡ് തിരുത്തിയെഴുതി.

മൂന്നാം ദിനത്തില്‍ വന്‍കുതിപ്പ് നടത്തിയ തമിഴ്നാടാണ് 66 പോയന്‍റുമായി മെഡല്‍പട്ടികയില്‍ മുന്നില്‍. പഞ്ചാബ് (65) രണ്ടാമതാണ്. 63 പോയന്‍റുമായി കേരളം മൂന്നാം സ്ഥാനത്താണ്. ഒ.എന്‍.ജി.സി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മീറ്റ് ഇന്ന് സമാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :