ഓക്ലന്‍ഡ്|
jibin|
Last Updated:
തിങ്കള്‍, 23 മാര്‍ച്ച് 2015 (12:25 IST)
ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ നാളെ തുടങ്ങും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുബോള്‍ രണ്ടാം സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ വരും.
നാളെ പുലര്‍ച്ചെ 6.30ന് ഓക്‍ലന്‍ഡിലാണ് ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ് പോരാട്ടം നടക്കുന്നത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടീം എന്ന ഖ്യാതിയുമായി എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വരുന്നത് ഈ ലോകകപ്പില്‍ ഇതുവരെ ഒരു പരാജയം പോലും ഏറ്റുവാങ്ങാത്ത ന്യൂസിലന്‍ഡിനെയാണ്. ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യം ആഫ്രിക്കന്‍ ടീമിനെ ശക്തമാക്കുബോള്‍ ശക്തമായ ഓള്‍ റൌണ്ട് മികവാണ് കിവികളെ തുണയ്‌ക്കുന്നത്.
വ്യാഴാഴ്‌ച ഒമ്പതുമണിക്കാണ് ഓസ്‌ട്രേലിയ ഇന്ത്യ രണ്ടാം സെമി സിഡ്‌നിയില്‍ നടക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ ഒരു പരാജയം പോലും ഏറ്റുവാങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് ഓസീസ് മികച്ച ടീമിനെ തന്നെയാണ് അണിനിരത്തുന്നത്. എന്നാലും ഇന്ത്യന്‍ സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ തങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.