തോറ്റെങ്കിലും വിന്‍ഡീസ് ചരിത്രം കുറിച്ചു

 ലോകകപ്പ് ക്വാര്‍ട്ടര്‍ , വെസ്‌റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് , മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍
വെല്ലിങ്ടണ്‍| jibin| Last Updated: ഞായര്‍, 22 മാര്‍ച്ച് 2015 (12:51 IST)
നാലാം ലോകകപ്പ് ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനോട് 143 റണ്‍സിന്റെ പരാജയമേറ്റുവാങ്ങി വെസ്‌റ്റ് ഇന്‍ഡീസ് പുറത്തായപ്പോള്‍ പുതിയ റെക്കോഡ് കൂടിയാണ് പിറന്നത്. ഏകദിന ചരിത്രത്തിലെ ഓള്‍ഔട്ടാകുന്ന ഒരു ടീമിന്റെ ഉയര്‍ന്ന റണ്‍റേറ്റാണ് ജെസ്‌റ്റിന്‍ ഹോള്‍ഡറും സംഘവും കുറിച്ചത്. 30.3 ഓവറില്‍ 250 റണ്‍സെടുത്ത വിന്‍ഡീസിന്റെ റണ്‍റേറ്റ് 8.19 ആയിരുന്നു.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ (237*) തകര്‍ത്തടിച്ച മത്സരത്തില്‍ ന്യൂസിലന്‍ഡ്
ചേര്‍ത്തത് 393 റണ്‍സാണ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് 143 റണ്‍സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും റണ്‍ റേറ്റിന്റെ കാര്യത്തില്‍ മുന്നിലായിരുന്നു. ന്യൂസിലന്‍ഡിന് 30.3 ഓവറില്‍ 166 റണ്‍സ് മാത്രമാണ്. റണ്‍റേറ്റ് 5.48. കിവികള്‍ക്ക് സ്‌കോര്‍ 250-ല്‍ എത്താന്‍ 42-മത്തെ ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 41.2 ഓവറിലാണ് അവര്‍ 250-ല്‍ എത്തിയത്. അവസാന പത്തോവറില്‍ 153 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതാണ് അവര്‍ക്ക് 393 റണ്‍സ് സമ്മാനിച്ചത്.

മറുവശത്ത് ക്രിസ് ഗെയിലും സംഘവും തകര്‍ത്തടിച്ചെങ്കിലും അവര്‍ക്ക് ജയിക്കാന്‍ 117 പന്തില്‍ 144 റണ്‍സ് അകലെവെച്ച് മുഴുവന്‍ വിക്കറ്റും നഷ്‌ടമാകുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :