സിഡ്നി|
jibin|
Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (13:11 IST)
ഇന്ത്യ ഓസ്ട്രേലിയ രണ്ടാം സെമിഫൈനല്‍ നടക്കുന്ന സിഡ്‌നിയിലെ പിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് ഗുണകരമാകുമെന്ന ആരോപണവുമായി ഓസ്ട്രേലിയന്‍ താരങ്ങള്‍ രംഗത്ത്. പേസ് ബോളര്‍മാരെ ഒരു തരത്തിലും സഹായിക്കാത്ത സിഡ്‌നിയിലെ പിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് സഹായകരമാണെന്നും. മുന്‍ മത്സരങ്ങള്‍ അതിന് തെളിവാണെന്നും ഓസീസ് താരങ്ങള്‍ പറഞ്ഞു.
പിച്ചിലെ പുല്ല് ഓരോദിവസവും വെട്ടിക്കളയുകയാണ് ആ നീക്കം ഇന്ത്യന്‍ സ്‌പിന്നര്‍മാരെ സഹായിക്കാനാണ്. ഓസ്ട്രേലിയന്‍ പേസര്‍മാരെ ഒരു തരത്തിലും സഹായിക്കുന്നതല്ല ആ നീക്കമെന്നും ഓസ്ട്രേലിയന്‍ താരങ്ങള്‍ പറഞ്ഞു. അതേസമയം പിച്ചിലെ പുല്ല് നിലനിര്‍ത്തി ഫാസ്റ്റ് ബൗളിംഗിന് അനുകൂലമാക്കണമെന്ന ആവശ്യവുമായി ഓസീസ് പേസര്‍ ജോഷ് ഹസ്‌ല്‍വുഡ് പരസ്യമായിത്തന്നെ രംഗത്തുവരുകയും ചെയ്തു.
ആര്‍ അശ്വിന്റെ മികച്ച ഫോമും ജഡേജ, റെയ്ന എന്നിവരുടെ സാന്നിദ്ധ്യവും ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കുമെന്നാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഭയപ്പെടുന്നത്. പിച്ച് സ്‌പിന്നിന് അനുകൂലമാണെങ്കില്‍ സെമിയില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പിച്ചിലാണ് സ്‌പിന്നര്‍മാരായ ഇമ്രാന്‍ താഹിര്‍ അഞ്ചു വിക്കറ്റ് നേട്ടം ഉള്‍പ്പടെ ഒമ്പത് വിക്കറ്റും ഡുമിനി ഹാട്രിക്കും സ്വന്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.