വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 23 ഓഗസ്റ്റ് 2020 (12:08 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ധോണി പോയത് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സിന്റെ ബോളിങ് കോച്ചുമായ ലക്ഷ്മിപതി ബാലാജിയുടെ അടുത്തേയ്ക്ക്. എന്നാൽ ധോണി വിരമിക്കൽ പ്രഖ്യാപിച്ച വിവരം അപ്പോ:ൾ ബാലാജി അറിഞ്ഞിരുന്നില്ല. വുരമിക്കൽ പ്രഖ്യാപിച്ച ശേഷവും അദ്ദേഹത്തിൽ ഒരു ഭാവമാറ്റവും പ്രകടമായിരുന്നില്ല എന്ന് ബാലാജി പറയുന്നു.
'ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ പ്രഖ്യാപനം പോസ്റ്റ് ചെയ്ത ശേഷം ധോണി എന്റെ അടുത്തേക്കാണ് വന്നത്. എന്നാൽ അക്കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. പരിശീലനത്തിനുശേഷം ധോണിയുമായി പിച്ചിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചുമെല്ലാം സംസാരിയ്ക്കുക പതിവാണ്. അന്നും പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടില്‍നിന്ന് കയറിവന്നു. പിച്ചില്‍ കൂടുതല്‍ വെള്ളമൊഴിച്ച് നനയ്ക്കാന്‍ ഗ്രൗണ്ട്സ്മാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പതിവുപോലെ ധോണി എന്നോട് പറഞ്ഞു.
ശരിയെന്ന് ഞാൻ മറുപടിയും നല്‍കി. ധോണിയുടെ രീതി അതാണ്. എത്രമാത്രം പ്രധാനപ്പെട്ട കാര്യമാണെങ്കിലും അത് സ്വാഭാവികമായി ചെയ്യും. ഒന്നിനോടും ഒരു പരിധിയില്‍ കൂടുതല്‍ അടുക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ഇനി എന്തൊക്കെ സംഭവിച്ചാലും അദ്ദേഹത്തിന്റെ ജീവിതം നിശ്ചലമാകില്ല. പതിവുപോലെ അദ്ദേഹം മുന്നോട്ടുപോവുക തന്നെ ചെയും.' ബാലാജി പറഞ്ഞു.