ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല, മലക്കം മറിഞ്ഞ് പാകിസ്ഥാൻ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2020 (10:33 IST)
കറാച്ചി: ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് സമ്മതിച്ചതിന് പിന്നലെ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. ദാവൂദ് പാകിസ്ഥാനിൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ല എന്നും പ്രചരിയ്ക്കുന്ന തെറ്റാണ് എന്നും വിദേശകാര്യമന്ത്രാലയം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി യുഎൻ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിയ്ക്കുക മാത്രമാണ് ചെയ്തത്. അതിൽ ഉള്ളതെല്ലാം പാകിസ്ഥാനിൽ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല എന്നാണ് പാകിസ്ഥാന്റെ വാദം.

ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള ഭീകരർക്കെതിരെ സാമ്പത്തില ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് പാകിസ്ഥാൻ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിൽ ദാവൂദിന്റെ കറാച്ചിയിലെ മേൽവിലാസവും ഉണ്ടായിരുന്നു. കറാച്ചിയിലെ ക്ലിഫ് ടൗണിലെ സൗദി മോസ്കിന് സമീപം എന്നാണ് എന്നാണ് മേൽ വിലാസം രേഖപ്പെടുത്തിയിരുന്നത്. ഭീകരർക്ക് സഹായം നൽകുന്നതിനെതിരെയുള്ള യുഎൻ നടപടിയുടെ ഭാഗമായായിരുന്നു പാകിസ്ഥാന്റെ നടപടി. ദാവുദ് ഇബ്രാഹീം ഹാഫിസ് സയീദ്. മസൂദ് അസർ എന്നിവരടക്കം 12 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും എന്നായിന്നു പാകിസ്ഥാൻ വ്യക്തമക്കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :