കോൺഗ്രസ് ഇങ്ങനെ പോയാൽ പോര, മുഴുവൻസമയ അധ്യക്ഷനെ വേണം: സോണിയ ഗാന്ധിയ്ക്ക് 23 നേതാക്കളുടെ കത്ത്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2020 (10:06 IST)
ഡൽഹി: കോൺഗ്രസിൽ സമ്പൂർണ മാറ്റം അവശ്യപ്പെട്ട് താൽകാലിക അധ്യക്ഷ സോണിയ ഗാാന്ധിയ്ക്ക് അഞ്ച് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പടെ 23 നേതാക്കളുടെ കത്ത്. ബിജെപി രാജ്യത്തുടനീളം വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് എന്നും യുവാക്കൽ മാറി ചിന്തിയ്ക്കാൻ തുടങ്ങിയിരിയ്ക്കന്നു എന്നും നേതാക്കൾ കത്തിൽ വിശദീകരിയ്ക്കുന്നു. പാർട്ടിയ്ക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണം എന്നാണ് കത്തിലെ പ്രധാന ആവശ്യം.

യുവാക്കൾ നരേന്ദ്രമോദിയ്ക്ക് വോട്ട് ചെയ്യുന്നു. കോൺഗ്രസ് പാർട്ടിയുടെ അടിത്തറ ഇത് തകർക്കുകയാണ്. യുവ നേതാക്കൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നത് ഗൗരവമായി കാണണം. കോൺഗ്രസിനെ പുനരുജ്ജീവിപ്പിയ്ക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള ആവശ്യാഗതയാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിയ്ക്കുന്നു. അതിനാൽ കീഴ്ഘടകങ്ങൾ മുതൽ മേൽത്തട്ട് വരെ അടിമുടി മാറ്റങ്ങൾ ഉണ്ടാകണം എന്നും പാർട്ടിയിൽ അധികാര വികേന്ദ്രീകരണം നടപ്പിലക്കണം എന്നും നേതാക്കൾ കത്തിൽ ആവശ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :