ലോകകപ്പ് സന്നാഹ മത്സരം: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് ജയം

ട്വന്റി-20 ലോകകപ്പ് സന്നാഹ മൽസരത്തിൽ ഇന്ത്യയ്ക്ക് ജയം. 45 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.2 ഓവറിൽ 140 റൺസിന് പുറത്തായി. മികച്ച ഫോമില്‍ തുടരുന്ന രോഹിത് ശര്‍മയുടെ ബാറ്റ

 ട്വന്റി-20, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, രോഹിത് ശര്‍മ, ക്രിസ് ഗെയില്‍ Twenty-20, India, West indies, Rohith Sharma, Criz Gayle
കൊൽക്കത്ത| rahul balan| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (01:44 IST)
ലോകകപ്പ് സന്നാഹ മൽസരത്തിൽ ഇന്ത്യയ്ക്ക് ജയം. 45 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.2 ഓവറിൽ 140 റൺസിന് പുറത്തായി. മികച്ച ഫോമില്‍ തുടരുന്ന രോഹിത് ശര്‍മയുടെ ബാറ്റിങ്ങ് ആണ് മികച്ച സ്കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. 57 പന്തിൽ ഒൻപത് ബൗണ്ടറികളും ഏഴു സിക്സും ഉൾപ്പെടെ രോഹിത് 98 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

20 റൺസെടുത്ത ക്രിസ് ഗെയ്‌ലാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ജോൺസൺ ചാൾസും 18, 16 പന്തിൽ 17 റൺസെടുത്ത മർലോൺ സാമുവൽസ്, 18 പന്തിൽ 13 റൺസ് നേടിയ ഡ്വെയിൻ ബ്രാവോ, 13 പന്തിൽ 19 റൺസ് നേടിയ ആന്ദ്രേ റസൽ, ഒൻപത് പന്തിൽ 13 റൺസെടുത്ത് പുറത്താകാതെ നിന്ന ജേസൻ ഹോൾഡർ എന്നിവര്‍ വിൻഡീസിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, പവൻ നേഗി, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടാക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ശിഖർ ധവാൻ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 17 പന്തിൽ 21 റണ്‍സെടുത്ത് സുലൈമാൻ ബെന്നിന്റെ പന്തില്‍ പുറത്തായി. 10 പന്തില്‍ ഏഴു റൺസെടുത്ത രഹാനെ നിരാശപ്പെടുത്തിയപ്പോള്‍ യുവരാജ് സിങ്ങ് 20 പന്തിൽ 31 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ജഡേജ ഏഴു (10), പവൻ നേഗി (8), ഹാർദിക് പാണ്ഡ്യ (0) എന്നിവർക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :