ഇന്ത്യയുടെ ജി പി എസ് സ്വപ്നം: ഐ ആര്‍ എന്‍ എസ് എസ് 1 എഫ് ലക്ഷ്യത്തിലേക്ക്

ഐആര്‍എന്‍എസ്എസ് 1 എഫ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട, ജി പി എസ്, സതീഷ് ധവാന്‍ sreeharikkotta, GPS, sthish dhavan
Sajith| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (16:52 IST)
ഇന്ത്യയുടെ ആറാമത്തെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍ എന്‍എസ്എസ് 1 എഫ് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്.
പിഎസ്എല്‍വി സി 32 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹികാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍ എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഐആര്‍എന്‍എസ് ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രമാണ് വൈകിട്ട് നാലിന് ബഹിരാകാശത്തേക്ക് കുതിച്ചുർന്നത്. 150 കോടി രൂപ ചെലവ് വന്ന ഐആര്‍എന്‍എസ്എസ് 1 എഫിന്റെ ഭാരം 1,425 കിലോ ഗ്രാം ആണ്. വിക്ഷേപിച്ച് 22 മിനിറ്റും 11 സെക്കന്റിനു ശേഷം ഉപഗ്രഹം 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തും. ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണ് ഇത് . 7 ഉപഗ്രഹങ്ങള്‍ ഉള്ള ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഏപ്രില്‍ 31ന് വിക്ഷേപിക്കും.

12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ സ്വന്തം ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :