വിജയപരാജയങ്ങ‌ളെ ധോണിയെങ്ങനെ കൂളായി നേരിടുന്നു; ദാ അതിനുള്ള ഉത്തരം

ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടിത്തന്ന ധോണിയുടെ ആ മാന്ത്രിക ഷോട്ട് ഒരിക്കൽ കൂടി കാണാം!

aparna shaji| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (15:50 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ കഥ പറയുന്ന 'ധോണി ദി അൺടോൾഡ് സ്റ്റോറി' എന്ന സിനിമയുടെ കണ്ടതിന്റെ ആവേശത്തിലാണ് ക്യാപ്റ്റൻ. ചിത്രത്തിലെ ധോണിയും താനും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും താരം പറയുന്നു. ധോണിയായി അഭിനയിച്ച സുശാന്ത്‌സിങ് രജ്പുത്, തന്റെ നടത്തവും കളിയും നിൽപ്പും സംസാരവുമെന്നുവേണ്ട സൂക്ഷ്മമായ വിശദാംശങ്ങൾ വരെ പകർത്തിക്കളഞ്ഞതായാണ് ധോണിയുടെ അഭിപ്രായം.

ഞാൻ നടന്നത് പോലെ എന്റെ ജീവിതകഥ. ഇതാ അതിൽ നിന്നും ഒരു ഭാഗം എന്നു പറഞ്ഞായിരുന്നു ധോണി ട്രെയിലർ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നത്. ധോണിയെ അറിയുന്ന, ട്രെയ്‌ലർ കണ്ട ആരും ഇതു സമ്മതിച്ചുപോകും. ക്രീസിലേക്കു നടന്നു നീങ്ങുന്ന സുശാന്തിനെ കണ്ടാൽ ധോണിയല്ലെന്നു വിശ്വസിക്കുക തന്നെ പ്രയാസം. ധോണിയുടെ മാത്രമെന്ന് ഇത്രയും നാൾ കരുതിയിരുന്ന ഹെലികോപ്റ്റർ ഷോട്ട് വരെ സുശാന്ത് പഠിച്ചെടുത്തെന്നതാണ് നാളുകളായി ചിത്രം പ്രതീക്ഷിക്കുന്ന ആരാധകർക്ക് ആവേശം പകരുന്നത്.

ഏതായാലും ധോണിയുടെ
ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയപരാജയങ്ങൾ ധോണിയെങ്ങനെ കൂളായി നേരിടുന്നവെന്നതു വരെ സുശാന്ത് ചിത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്. ആരാധകർക്കൊപ്പം ധോണിയും ആവേശത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :