എ പടം എടുക്കാൻ മടിയില്ല, വേണ്ടിവന്നാൽ ചെയ്യും: ജീത്തു ജോസഫ്

അഡൽസ് ഒൺലി ചെയ്യേണ്ടി വന്നാൽ ചെയ്യുമെന്ന് ജീത്തു ജോസഫ്

aparna shaji| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (14:34 IST)
ജീത്തു ജോസഫ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഊഴത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തേ ഇരുവരും ഒന്നിച്ച മെമ്മറീസ് വൻവിജയമായിരുന്നു. അതുകൊണ്ട് തന്നെ മെമ്മറീസിൽ കുറഞ്ഞതൊന്നും ഇരുവരിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ, ജീത്തു ജോസഫും ദിലീപും ഒന്നിച്ച ലൈഫ് ഓഫ് ജോസൂട്ടി വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ഇതിന്റെ കാരണം ജീത്തു അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ അശ്ശീല പരാമർശങ്ങൾ ഉണ്ടെന്ന് പ്രചരിച്ചിരുന്നു. ജീത്തു ജോസഫ് എന്ന സംവിധായകനിൽ നിന്നും അങ്ങനെയൊന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും ജീത്തു പറയുന്നു. എന്നാല്‍ അത്തരം ഇമേജുകളില്‍ കുരുങ്ങി കിടക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും. അഡല്‍സ് ഓണ്‍ലി ആയ ഒരു പ്രമേയം സിനിമയാക്കേണ്ടി വന്നാല്‍ ഒരു മടിയുമില്ലാതെ ചെയ്യുമെന്നും ജീത്തു വ്യക്തമാക്കി.

ഊഴത്തിന് ശേഷമുള്ള ജീത്തു ജോസഫിന്റെ ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് നേരത്തേ ജീത്തു തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രത്തെ കുറിച്ചു ജീത്തു പദ്ധതിയിടുന്നുണ്ട്. കാവ്യ മാധവനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കുന്ന ചിത്രമാണ് മറ്റൊന്ന്. ഊഴം സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :