aparna shaji|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (11:50 IST)
മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ കരാർ ഒപ്പിടുന്നതെല്ലാം തന്നെ പുതുമുഖ സംവിധായകരുടെ സിനിമയിലാണ്. അതിനുദാഹരണമാണ് അവസാനമായി പുറത്തിറങ്ങിയ കസബയും. നവാഗതരായ സംവിധായകരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ മമ്മൂട്ടിയുടെ വഴിയേ നടക്കുന്ന മറ്റൊരു താരം കൂടിയുണ്ട് മലയാള സിനിമയിൽ. മറ്റാരുമല്ല, ആസിഫ് അലി തന്നെ. പുതുമുഖ സംവിധായകര്‍ക്കാണ് ആസിഫ് അലി മുന്‍ഗണന നല്‍കുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം അനുരാഗ കരിക്കിൻ വള്ളം വൻ വിജയമായി ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തോടെ താരത്തിന് പുതുമുഖ സംവിധായകരിൽ വിശ്വാസമായിരിക്കുകയാണ്. അറൂസ് ഇര്‍ഫാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആസിഫ് ഏറ്റെടുത്തു. ജയസൂര്യയുടെ ഇടിയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത് അറൂസ് ആണ്. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന തൃശ്ശവപേരൂര്‍ ക്ലിപ്തമാണ് ആസിഫ് കരാർ ഒപ്പിട്ട മറ്റൊരു ചിത്രം.
മറ്റൊരു നവാഗത ചിത്രമാണ് കവി ഉദ്ദേശിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ആസിഫ് പൂര്‍ത്തിയാക്കി. തോമസ് കുട്ടിയും ലിജു തോമസും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജു കുര്യാനാണ് ചിത്രത്തിലെ നായിക. ഹണീബിയുടെ രണ്ടാം ഭാഗമാണ് ആസിഫ് അലി കരാറൊപ്പിട്ട മറ്റൊരു ചിത്രം. ജൂനിയര്‍ ലാല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.