സ്മിത്ത്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA| Last Modified ബുധന്‍, 1 ജൂലൈ 2009 (11:59 IST)
ഈ വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററായി നായകന്‍ ഗ്രെയിം സ്മിത്തിനെ തിരഞ്ഞെടുത്തു. എ ബി ഡിവില്ലിയേഴ്സാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരം. ജെ പി ഡൂമിനിയെ മികച്ച ട്വന്‍റി-20 ക്രിക്കറ്ററായും തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതുമുഖതാരത്തിനുള്ള പുരസ്കാരം സ്പിന്നര്‍ റിലോഫ് വാന്‍ഡെ‌ര്‍ മെര്‍വ് കരസ്ഥമാക്കി. വെയ്‌ന്‍ പാര്‍ണലിന്‍റെയും ലോണ്‍ബൊ ടോസ്റ്റൊബെയുടെയും വെല്ലുവിളികളെ മറികടന്നാണ് വാന്‍ഡെര്‍ മെര്‍വ് മികച്ച പുതുമുഖ താരമായത്.

നവംബറില്‍ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച ഇടം കൈയ്യന്‍ സ്പിന്നറായ വാന്‍ഡെര്‍ മെര്‍വ് ഇതുവരെ ഏഴ് ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നായി 5.89 രണ്‍സ് ശരാശരിയില്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ നായകനായ സ്മിത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനും, ഓസ്ട്രേലിയക്കും എതിരെയുള്ള പരമ്പര നേടുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 63.33 റണ്‍സ് ശരാശരിയില്‍ നാല് സെഞ്ചറിയടക്കം 950 റണ്‍സാണ് സ്മിത്തിന്‍റെ പോയ വര്‍ഷത്തെ സമ്പാദ്യം. ഐ സി സി ട്വന്‍റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ നേടി സമിത്ത് ദക്ഷിണാഫ്രിക്കയെ സെമിയിലേക്ക് നയിക്കുകയും ചെയ്തു.

മികച്ച ട്വന്‍റി-20 താരമായി തെരഞ്ഞെടുക്കപ്പെട്ട ഡുമിനി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19 ഏകദിനങ്ങളില്‍ 36.61 റണ്‍സ് ശരാശരിയില്‍ 476 റണ്‍സ് അടിച്ചുകൂട്ടി. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും ഡൂമിനി നേടി.

മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ട ഡിവില്ലിയേഴ്സ് 18 എകദിനങ്ങളില്‍ നിന്ന് 43.85 റണ്‍സ് ശരാശരിയില്‍ 987 റണ്‍സാണ് അടിച്ചു കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :