സ്മിത്തിന് പകരം കാലിസ് തന്നെ

കേപ്ടൌണ്‍| WEBDUNIA|
പരുക്കേറ്റ ഗ്രെയിം സ്മിത്തിന് പകരം ടെസ്റ്റ് ടീമിന്‍റെ താല്‍‌ക്കാലിക ക്യാപ്റ്റനായി ആഷ്‌വെല്‍ പ്രിന്‍സിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റി. ജാക്വിസ് കാലിസിനെ പുതുതായി ടീമിനെ നയിക്കാന്‍ നിയോഗിച്ചതായും ബോര്‍ഡ് വ്യക്തമാക്കി.

പ്രിന്‍സിനെ ക്യാപ്റ്റനാക്കിയതിനെതിരെ പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബോര്‍ഡിന്‍റെ നടപടി. ഈ മാസം 19ന് നടക്കുന്ന കേപ്ടൌണ്‍ ടെസ്റ്റിന് വേണ്ടിയാണ് പകരം ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. പ്രിന്‍സിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പെ ബോര്‍ഡ് തീരുമാനം മാറ്റുകയായിരുന്നു.

സ്മിത്തിന്‍റെ അഭാവത്തില്‍ പ്രിന്‍സിനെ ഓപ്പണിംഗ് ബാ‍റ്റ്സ്മാനാക്കി ഇറക്കാനും തീരുമാനിച്ചിരുന്നു. പുതിയ ബാറ്റിംഗ് പൊസിഷനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടിയാണ് പ്രിന്‍സിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് ബോര്‍ഡിന്‍റെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :