പാക് ഭീകരതയെ തുടച്ചു നീക്കണം: ഓസ്ട്രേലിയ

ഇസ്‌ലാമാബാദ്| PRATHAPA CHANDRAN| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (10:30 IST)
മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്കര്‍-ഇ-തൊയ്ബ പോലുള്ള ഭീകര സംഘടകളെ തുടച്ചുനീക്കണമെന്ന് ഓസ്ട്രേലിയ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്നും ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ എടുത്ത നടപടികള്‍ ഓസ്ട്രേലിയ സ്വാഗതം ചെയ്തു. ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ-തൊയ്ബ പോലുള്ള നിരോധിത സംഘടനകളെ പാകിസ്ഥാന്‍ തുടച്ചുനീക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നാണ് കരുതുന്നതെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

രണ്ട് ഓസ്ട്രേലിയന്‍ പൌരന്‍‌മാര്‍ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ഓസ്ട്രേലിയക്ക് പ്രത്യേക താല്പര്യമുണ്ടെന്നും സ്മിത്ത് അറിയിച്ചു. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്മിത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :