കളിക്കാരെ വിലക്കില്ല: ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്| അയ്യാനാഥന്‍|
ഐപി‌എല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കളിക്കാരെ വിലക്കിയേക്കുമെന്ന വാര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചു. ഐ‌പി‌എല്ലില്‍ പങ്കെടുക്കുന്നതിന് യാതൊരു എതിര്‍പ്പും ബോര്‍ഡിനില്ലെന്ന് വക്താവ് മൈക്കല്‍ ഓവന്‍ സ്മിത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുരക്ഷാ ആശങ്കയാല്‍ ഐപി‌എല്ലില്‍ നിന്ന് കളിക്കാരെ വിലക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നതായി വാ‍ര്‍ത്ത വന്നത്. ദ്രുതഗതിയിലുള്ള ചില തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും വ്യക്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ഡുമിനി ഉള്‍പ്പെടെയുള്ള കളിക്കാരും സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് ആശങ്ക പടര്‍ന്നത്.

ഐപി‌എല്ലില്‍ പങ്കെടുക്കുന്നവരെ വിലക്കാനുള്ള ഒരു തീരുമാനവും ബോര്‍ഡ് എടുത്തിട്ടില്ലെന്ന് മൈക്കല്‍ പറഞ്ഞു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :