മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടറായി സന്ദീപ് പാട്ടീലിനെ ബി സി സി ഐ തെരഞ്ഞെടുത്തു. കൃഷ്ണമാചാരി ശ്രീകാന്തിന് പകരക്കാരനായാണ് സന്ദീപ് പാട്ടീല്‍ എത്തുന്നത്. മൊഹിന്ദര്‍ അമര്‍നാഥിനെ സെലക്ടര്‍മാരുടെ സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമര്‍നാഥിന് പകരം വിക്രം റാത്തോഡാണ് പുതിയ സമിതിയില്‍ ഇടം പിടിച്ചത്. സാബാ കരീം, റോജര്‍ ബിന്നി, സുനില്‍ ചതുര്‍വേദി എന്നിവരും സമിതിയിലുണ്ട്.
കൃഷ്ണമാചാരി ശ്രീകാന്ത്, സുരേന്ദ്രഭാവെ, നരേന്ദ്ര ഹിര്‍വാനി, രാജാ വെങ്കട്ട് എന്നിവരാണ് സെലക്ടര്‍മാരായി കാലാവധി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ മൊഹിന്ദര്‍ അമര്‍നാഥ് പുറത്താകാന്‍ കാരണം ശ്രീകാന്തുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.