രണ്ടാം ടെസ്‌റ്റില്‍ ന്യൂസിലാന്‍ഡ് പൊരുതുന്നു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമായി. ടോസ് നേടി ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 29 ഓവറില്‍ 108 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍.

മുന്‍ നിര ബാറ്റ്സ്മാന്‍‌മാരായ എം ജെ ഗുപ്‌തില്‍(53), ബിബി മക്കല്ലം(0) കേന്‍ വില്യംസന്‍(17) എന്നിവരാണ് ഔട്ടായത്. കഴിഞ്ഞ ടെസ്‌റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രഗ്യാന്‍ ഓജയാണ് രണ്ട് വിക്കറ്റ് നേടിയത്. ഫാസ്റ്റ് ബൌളര്‍ സഹീര്‍ ഖാന്‍ ഒരു വിക്കറ്റ് നേടിയിട്ടുണ്ട്.

ആര്‍ അശ്വിന്റെയും പ്രഗ്യാന്‍ ഓജയുടെയും മികച്ച സ്‌പിന്‍ ബൌളിംഗിലാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിനെതിരെ ഗ്രൌണ്ടില്‍ ഇറങ്ങിയത്. ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറാണ് ന്യൂസിലാന്‍ഡ് ലക്‍ഷ്യമിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :