ഐസിസി ഏകദിന ക്രിക്കറ്റര്‍ അവാര്‍ഡ് പട്ടികയില്‍ ധോണിയും കോഹ്‌ലിയും

കൊളെംബോ| WEBDUNIA|
PRO
PRO
ഐസിസി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ നാമ നിര്‍ദ്ദേശ പട്ടികയില്‍ ഇന്ത്യയുടെ ക്യാപ്‌റ്റന്‍ എം എസ് ധോണിയും സ്‌റ്റൈലിഷ് താരം വിരാട് കോഹ്‌ലിയും സ്ഥാനം പിടിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡിന്റെ അധ്യക്ഷതയിലുള്ള 32 അംഗ പാനലാണ് വോട്ടെടുപ്പിലൂടെ വിവിധ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ തയ്യാറാക്കിയത്.

ഇന്ത്യയുടെ ലിറ്റില്‍ മാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പീപ്പിള്‍സ് ചോയ്സ് പുരസ്‌കാരത്തിന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു. എന്നാല്‍ ടെസ്‌റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിലേക്ക് ഒരു ഇന്ത്യന്‍ താരം പോലും യോഗ്യത നേടിയിട്ടില്ല.

ട്വന്റി20 ഇന്റ്‌ര്‍നാഷണല്‍ പെര്‍ഫോന്‍സ് ഓഫ് ദ ഇയര്‍ പുരസ്കാരത്തിനുള്ള പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം നേടാന്‍ സാധിച്ചില്ല. സെപ്‌റ്റംബര്‍ 15ന് കൊളംബോയിലാണ് പുരസ്കാര ദാനചടങ്ങ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :