ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫേസ്‌ബുക്കില്‍ അക്കൌണ്ട് തുറന്നു. സച്ചിന്‍ അക്കൌണ്ട് തുറന്ന ഉടന്‍ തന്നെ 4,07,908 ആരാധകര്‍ തങ്ങളുടെ ഇഷ്‌ടം ക്രിക്കറ്റ് ദൈവത്തിനെ അറിയിച്ചു. ഇപ്പോഴും ആരാധകര്‍ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് സുഹൃത്ത് ആവാന്‍ കാത്തിരിക്കുകയാണ്.
2010-ല്‍ ആണ് അദ്ദേഹം ട്വിറ്റര്‍ ലോകത്തേക്ക് വന്നത്. ട്വിറ്റര്‍ തുടങ്ങിയപ്പോളും അദ്ദേഹത്തിന് ആരാധകരുടെ ഇടയില്‍ നിന്നും വന്‍ സ്വീകരണമായിരുന്നു. സച്ചിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ 26,80,791 ആരാധകരുണ്ട്.
തന്റെ ഫേസ്‌ബുക്കില്‍ ആരാധകരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനാണ് സച്ചിന്റെ ശ്രമം. കൂടാതെ തന്റെ പുതിയ മത്സരങ്ങളുടെ വിവരങ്ങള്‍, പുതിയ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയും ഫേസ്‌ബുക്കില്‍ അപ്ലോഡ് ചെയ്യും.