സച്ചിന്‍ ഇനി വ്യോമസേന ‘ക്യാപ്റ്റന്‍’

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ ടീം നായകനായിരുന്ന സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി ഇന്ത്യന്‍ വ്യോമസേനയുടെയും ക്യാപ്റ്റന്‍. സച്ചിന് ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന തീരുമാനിച്ചു. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.

സച്ചിനെ ഗ്രൂപ്പ് ക്യാപ്റ്റനാക്കണമെന്ന ശുപാര്‍ശ അധികൃതര്‍ പ്രതിരോധ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയത്തിന്‍റെയും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചശേഷമെ സച്ചിനെ ഗ്രൂപ്പ് ക്യാപ്റ്റനായി നിയമിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

ഏറെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് സച്ചിന് ഗ്രുപ്പ് ക്യാപ്റ്റന്‍ പദവി തന്നെ നല്‍കാന്‍ തീരുമാനമായത്. സച്ചിനെ വിംഗ് കമാന്‍ഡര്‍, സ്ക്വാഡ്രന്‍ ലീഡര്‍ എന്നീ പദവികള്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുയര്‍ന്നിരുന്നു. എന്നാല്‍ 20 വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കുന്ന സച്ചിന് ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി തന്നെ നല്‍കണമെന്ന് ഒടുവില്‍ ധാരണയിലെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മലയാളം സൂ‍പ്പര്‍ താരം മോഹന്‍ലാലിനെയും മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെയും ടെറിട്ടോറിയല്‍ ആര്‍മി ലെഫ്. കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :