ഇന്ത്യയ്ക്ക് ഹിമാലയന്‍ ലീഡ്

WEBDUNIA|
PRO
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നാല്‍പ്പത്തിയഞ്ചാം ടെസ്റ്റ് സെഞ്ച്വറിയും രാഹുല്‍ ദ്രാവിഡിന്‍റെ 29 ആം സെഞ്ച്വറിയും ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഹിമാലയന്‍ ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറാ‍യ 233 റണ്‍സിന് മറുപടിയായി അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 459 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സുമായി ധോണി ക്രീസില്‍.

ടെസ്റ്റിലെ 45-ആം സെഞ്ചുറിയിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ 90 സെഞ്ചുറിയെന്ന നാഴികക്കല്ലും സച്ചിന്‍ പിന്നിട്ടു. 143 റണ്‍സെടുത്ത സച്ചിന്‍ ഷകീബ് അല്‍ ഹസന്‍റെ പന്തില്‍ ഇമ്രുള്‍ കൈയ്സിന് ക്യാച്ച് നല്‍കി മടങ്ങി. ഷഹദാത്ത് ഹുസൈന്‍റെ ബൌണ്‍സര്‍ മുഖത്തു കൊണ്ട് പരുക്കേറ്റ ദ്രാവിഡ്(111) റിട്ടയേര്‍ഡ് ഹര്‍ട്ടായി. ബ്രാഡ്മാന്‍റെ സെഞ്ച്വറി നേട്ടത്തിനൊപ്പമെത്തുമോ എന്ന ആകാംക്ഷ ഗംഭീര്‍ 68 റണ്‍സില്‍ പുറത്തായതോടെ അവസാനിച്ചു.

ഇന്ത്യന്‍ കൂറ്റന്‍ ലീഡ് നേടിക്കഴിഞ്ഞതിനാല്‍ ഗംഭീറിന് രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യേണ്ടി വരില്ലെന്നതും ബ്രാഡ്മാന്‍റെ റെക്കോര്‍ഡിനെ സുരക്ഷിതമാക്കുമെന്നാണ് കരുതുന്നത്. ഗംഭീറിനു പുറമെ 56 റണ്‍സെടുത്ത സേവാഗിന്‍റെയും 30 റണ്‍സെടുത്ത മുരളി വിജയ്‌യുടെയും 13 റണ്‍സെടുത്ത ഹര്‍ഭജന്‍റെയും വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :