ഫേസ്‌ബുക്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു ഫോട്ടോയ്ക്ക് കിട്ടിയ ലൈക്കുകള്‍ 47,415. തിങ്കളാഴ്‌ച സച്ചിന്‍ തന്റെ ഫേസ്‌ബുക്കില്‍ അപ്ലോഡ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരെ ഒരുപാട് ആകര്‍ഷിപ്പിച്ചത്.
ഹൈദരാബാദിലെ ഫാല്‍ക്ന്യൂമ കൊട്ടാരത്തിന്റെ മുകളില്‍ കമ്പിവേലിയില്‍ പിടിച്ചുനില്‍ക്കുന്ന മനോഹരമായ ചിത്രത്തിനാണ് ഇത്രയുമധികം ലൈക്കുകള്‍ ലഭിച്ചത്. ‘ഹൈദരാബാദിലെ ഫാല്‍ക്ന്യൂമ കൊട്ടാരത്തിന്റെ മനോഹാരിത ആസ്വദിക്കുന്നു‘ എന്നായിരുന്നു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. സച്ചിന്‍ ഫേസ്‌ബുക്ക് തുടങ്ങിയതിനുശേഷം ആദ്യമായിട്ടാണ് ഒരു ഫോട്ടോയ്ക്ക് ഇത്രയുമധികം ലൈക്കുകള്‍ ലഭിക്കുന്നത്.
ഫോട്ടോ അപ്‌ലോഡ് ചെയ്‌ത് ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും 39,262 ലൈക്കുകള്‍ കിട്ടിയിരുന്നു. ഫോട്ടോയ്ക്ക് 2, 808 കമന്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.