വര്‍ഗീയത പരത്തുന്ന വ്യാജസന്ദേശങ്ങള്‍ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക്
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
PRO
അസമിലെ കലാപത്തെ തുടര്‍ന്ന് വര്‍ഗീയത പരത്തുന്ന വ്യാജസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഫേസ്ബുക്കിന്റെ ഈ തീരുമാനം. നിരവധി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരാണ് വ്യാജപ്രചരണത്തില്‍ പലായനം ചെയ്തത്.
അപകീര്‍ത്തികരമായ സന്ദേശങ്ങളോ, വീഡിയോകളോ പോസ്റ്റ് ചെയ്യുന്നത് നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് ഇതിനകം തന്നെ കലാപവുമായി ബന്ധപ്പെട്ട പല അപകീര്‍ത്തികരമായ സന്ദേശങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ചില പേജുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അപകീര്‍ത്തികരവും വിദ്വേഷപരവുമായുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അക്കൌണ്ടില്‍ നിലവിലുള്ള ടൂളുകള്‍ ഉപയോഗിച്ച് അഡ്മിനിസ്ടേറ്റര്‍മാരുടേ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
നടപടിയെടുത്തശേഷവും ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതായി കണ്ടാല്‍ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 മില്യണിലധികം ആളുകളാണ് ഇന്ത്യയില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. അതേസമയം ട്വിറ്ററിനോടും ഇതേ ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചെങ്കിലും അവര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.