കളിമതിയാക്കിയാലും തീരില്ല റെക്കോര്‍ഡ് പെരുമഴ; സച്ചിന്‍ "വിസ്ഡന്‍" ടെസ്റ്റിലും

ലണ്ടന്‍| WEBDUNIA|
PRO
ക്രിക്കറ്റ് മതിയാക്കാന്‍ ഒരുങ്ങുന്ന സച്ചിന്‍ ടെണ്ട്ഡുല്‍ക്കറിന്റെ നേട്ടങ്ങളുടെ ബുക്കില്‍ പേജുകള്‍ പിന്നെയും നിറഞ്ഞുകൊണ്ടിരിക്കും. ക്രിക്കറ്റിന്റെ വിശുദ്ധ പുസ്തകം എന്ന് പെരുമയുള്ള "വിസ്ഡന്‍" തയ്യാറാക്കിയ എക്കാലത്തെയും ലോക ടെസ്റ്റ് ഇലവനില്‍ സച്ചിന്‍ ടെണ്ട്ഡുല്‍ക്കര്‍ ഇടംപിടിച്ചു.

ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ നായകനായുള്ള 11 അംഗ ടീമിലെ ഏക ഇന്ത്യന്‍ താരവും സച്ചിനാണ്. വെസ്റ്റിന്‍ഡീസിനെതിരെ കരിയറിലെ അവസാന ടെസ്റ്റ് കളിച്ച് സച്ചിന്‍ അടുത്തമാസമാണ് വിരമിക്കുക.

സ്വന്തം തട്ടകമായ മുംബൈയിലെ വാങ്കഡെയാണ് വിടവാങ്ങല്‍ മത്സരവേദി. പ്രസിദ്ധീകരണത്തിന്റെ നൂറ്റമ്പതാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിസ്ഡന്‍ ലോക ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തത്.

ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ടീമില്‍ നാലുപേര്‍ ഇംഗ്ലീഷ് താരങ്ങളാണ്. വെസ്റ്റിന്‍ഡീസില്‍നിന്ന് മൂന്നുപേര്‍. ഓസ്ട്രേലിയയില്‍നിന്ന് രണ്ട്. ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഒരാള്‍വീതം.

ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വാണ്‍, പാകിസ്ഥാന്‍ പെയ്സ് ബൗളര്‍ വസീം അക്രം എന്നിവര്‍ ടീമിലുണ്ട്. സച്ചിനും അക്രമുമാണ് ടീമിലെ ഏഷ്യന്‍ പ്രതിനിധികള്‍. ഇംഗ്ലീഷ് താരങ്ങളായ ജാക്ക് ഹോബ്സ്, ഡബ്ല്യു ജി ഗ്രേസ് എന്നിവരാണ് ഓപ്പണര്‍മാര്‍.

പിന്നാലെ ബ്രാഡ്മാനും സച്ചിനും അഞ്ചാമനായിവിവിയന്‍ റിച്ചാര്‍ഡ്സിനു പിന്നാലെ ഗാരി സോബേഴ്സാണ് ആറാമതായി കളിക്കുക. ഇംഗ്ലണ്ടിന്റെ അലന്‍ നോട്ടാണ് വിക്കറ്റ് കീപ്പര്‍. വാണ്‍, അക്രം എന്നിവര്‍ക്കുപുറമെ മാല്‍ക്കം മാര്‍ഷല്‍, സിഡ്നി ബാര്‍ണസ് എന്നിവരുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :