കൊല്‍ക്കത്ത|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഓസ്ട്രേലിയയുടെ ഷോണ്‍ ടെയ്റ്റ്. സച്ചിന്‍റെ വിരമിക്കലിനെക്കുറിച്ച് തീരുമാനിക്കാന്‍ സച്ചിന് മാത്രമാണ് അവകാശമുള്ളതെന്നും ടെയ്റ്റ് പറഞ്ഞു.
“സച്ചിനെ വിരമിക്കുന്നതിനായി നിര്‍ബന്ധിക്കുന്നത് ഒരു ശരിയായ കാര്യമല്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. വിരമിക്കണോ വേണ്ടയോ എന്നുള്ളത് അദ്ദേഹം മാത്രമാണ് തീരുമാനിക്കേണ്ടത്” - ഷോണ്‍ ടെയ്‌റ്റ് കൊല്‍ക്കത്തയില്‍ പറഞ്ഞു.
“സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദൈവമാണ്. ക്രിക്കറ്റിന് അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു” - ടെയ്‌റ്റ് വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സച്ചിന്‍ മൂന്നുതവണ ക്ലീന്‍ ബൌള്‍ഡായതോടെയാണ് അദ്ദേഹം വിരമിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നുതുടങ്ങിയത്. സച്ചിന്‍റെ പ്രായമല്ല, പ്രകടനമാണ് എല്ലാവരും കണക്കിലെടുക്കേണ്ടതെന്ന് ഷോണ്‍ ടെയ്റ്റ് പറയുന്നു.